അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ നടന്നുവന്ന ഓൾ കേരള ഇന്റർ കോളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ പുരുഷവിഭാഗത്തിൽ അങ്കമാലി ഡിസ്റ്റ് കോളജിനെ രണ്ടിനെതിരേ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി അരുവിത്തുറ സെന്റ് ജോർജ് കോളജ് ചാന്പ്യന്മാരായി. സ്കോർ 25 - 20, 25-27 , 26-28 , 25 - 18, 15-13. വിജയികൾക്ക് എം.ജെ .സെബാസ്റ്റ്യൻ എംഎംഎൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ ചാമ്പ്യൻമാർ. ഫൈനലിൽ പാലാ അൽഫോൻസാ കോളജിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അസംപ്ഷൻ കോളജ് വിജയിച്ചത്. സ്കോർ 25-18, 25-14 , 27-25.
ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ, കോളജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ്, ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, വാർഡ് കാൺസിലർ ജയിംസ് കുന്നേൽ, കായികവിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി എന്നിവർ പങ്കെടുത്തു.